SEARCH


Kara Gulikan Theyyam - കാര ഗുളികന്‍ തെയ്യം

Kara Gulikan Theyyam - കാര ഗുളികന്‍ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kara Gulikan Theyyam - കാര ഗുളികന്‍ തെയ്യം

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരല്‍ പൊട്ടിപിളര്‍ന്നുണ്ടായ അനര്‍ത്ഥകാരിയും പ്രപ്രസാദിയുമായ ദേവനാണ് ഗുളികന്‍. തന്റെ ഭക്തനായ മാര്‍ക്കണ്ടേയന്റെ രക്ഷാര്‍ത്ഥം മഹാദേവന്‍ കാലനെ തന്റെ മൂന്നാം തൃക്കണ്ണ്‍ തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവര്‍ മഹാദേവനോടും പരാതി പറഞ്ഞു .അതിനൊരു പരിഹാരമെന്നോണം പെരുവിരല്‍ ഭൂമിയിലമര്‍ത്തിയ മഹാദേവന്റെ ഇടതു തൃക്കാല്‍ പൊട്ടി അതില്‍ നിന്നും ഗുളികന്‍ അവതരിച്ചു. ത്രുശൂലവും കാലപാശവും നല്‍കി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാന്‍ മഹാദേവന്‍ ഭൂമിയിലേക്കയച്ചു . നൂറിലധികം ഗുളികൻമാർ ഉണ്ടെന്നു പറയുന്നു എന്നാൽ തെക്കൻ ഗുളികൻ കാരഗുളികൻ, വടക്കൻഗുളിക്കൻ തുടങ്ങിയ തെയ്യങ്ങളാണ് കൂടുതലായും കെട്ടി ആടിക്കാറുള്ളത്. തെക്കൻ ഗുളികൻ ക്ഷിപ്രകോപിയും രൗദ്ര സ്വഭാവം ഉള്ളതു ആണെങ്കിൽ മറ്റു രണ്ടു ഗുളികൻമാർ ഹാസ്യത്തിന്നു പ്രാധാന്യം നൽകുന്നു. മലയ സമുദായക്കാരാണ് പ്രധാനമായും ഈ തെയ്യത്തെ കെട്ടിയിടാറ്. മലയസമുദായക്കാരുടെ പ്രാധാന ആരാധനാമൂര്‍ത്തി ഗുളികനാണ് .അവരുടെ പൂജയില്‍ മാത്രമാണ് ഗുളികന്‍ പ്രസാദിക്കുന്ന എന്നാണു കേട്ടിട്ടുള്ളത്. ജനനം മുതല്‍ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു .വെടിയിലും പുകയിലും കരിയിലുമടക്കം നാനാകര്‍മ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി. ഗുളികൻ, മാരി ഗുളികൻ, വടക്കൻ ഗുളികൻ, പുലഗുളികൻ, ജപ ഗുളികൻ, കരിംഗുളികൻ, കാര ഗുളികൻ, ജാതക ഗുളികൻ, ഉൻമത്ത ഗുളികൻ, ചുവന്ന ഗുളികൻ, തെക്കൻ ഗുളികൻ തുടങ്ങിയ സങ്കല്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്.

കൂർത്ത കാരമുള്ളിലേക്കു ചാടിക്കയറുകയും അതിൽ കിടക്കുകയും ചെയ്യുന്ന വ്യത്യസ്ത ചടങ്ങുകൾ ഉള്ളതാണ് കര ഗുളികൻ.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848